തമിഴില്‍ ഇടവേളയില്ലാതെ സംസാരിച്ച് ഇടനാഴിയിലൂടെ നീ കടന്നു വന്നു
കാറ്റില്‍ പാറിക്കളിക്കുന്ന ചെമ്പിച്ച മുടിയും
മുഖത്ത് നിറഞ്ഞു നിന്ന ചെറു മന്ദഹാസവും
നനുത്ത മൂക്കിന് തുമ്പിലെ മറുകും ഞാന്‍ നോക്കിനിന്നു
മറിഞ്ഞു വീണ പെട്ടി തിരികെ നല്കിയപ്പോള് നല്കിയ ചെറു ചിരിയും
മലയാളം പറയാനുള്ള ശ്രമവും മനസ്സില്‍ ചിരിപടര്‍ത്തി
ഇറങ്ങുമ്പോള്‍ കണ്ണുവെട്ടിച്ചു നല്കിയ നോട്ടവും മറക്കില്ല ഞാന്‍