Monday, October 3, 2011

ഓര്‍ക്കാന്‍ വേദനകള്‍ മാത്രം


നോവിന്റെ ചിറകില്‍ കരേറി 
ഏകനായ് ഞാന്‍ അലയവേ 
കാണാത്ത സ്വപ്‌നങ്ങള്‍ തേടിയെത്തി 
ജീവന്റെ കണിക മാത്രം ബാക്കി
ആത്മാവ് എങ്ങോ പോയ്മറഞ്ഞു 

മനസ്സില്‍ കാര്‍മേഘങ്ങള്‍ ഉരുളവേ
കണ്ണിലും മേഘകണികകള്‍ നിറയുന്നു 
മനസിന്‍റെ ജാലകങ്ങള്‍ തുറക്കാന്‍ 
നേര്‍ത്ത നിലാവ് അരിച്ചിറങ്ങാന്‍ കൊതിക്കവേ 
ബാക്കിയാവുന്നത് ആര്‍ക്കു വേണ്ടി
ബാക്കി നില്‍ക്കുന്നത് ആര്‍ക്കു വേണ്ടി 

വയ്യ, ഈ അര്‍ഥമില്ലാത്ത യാത്രകള്‍ 
ഇനി വയ്യ...