നോവിന്റെ ചിറകില്‍ കരേറി 
ഏകനായ് ഞാന്‍ അലയവേ 
കാണാത്ത സ്വപ്‌നങ്ങള്‍ തേടിയെത്തി 
ജീവന്റെ കണിക മാത്രം ബാക്കി
ആത്മാവ് എങ്ങോ പോയ്മറഞ്ഞു 
മനസ്സില്‍ കാര്‍മേഘങ്ങള്‍ ഉരുളവേ
കണ്ണിലും മേഘകണികകള്‍ നിറയുന്നു 
മനസിന്‍റെ ജാലകങ്ങള്‍ തുറക്കാന്‍ 
നേര്‍ത്ത നിലാവ് അരിച്ചിറങ്ങാന്‍ കൊതിക്കവേ 
ബാക്കിയാവുന്നത് ആര്‍ക്കു വേണ്ടി
ബാക്കി നില്‍ക്കുന്നത് ആര്‍ക്കു വേണ്ടി 
വയ്യ, ഈ അര്‍ഥമില്ലാത്ത യാത്രകള്‍ 
ഇനി വയ്യ...
No comments:
Post a Comment