Thursday, February 23, 2012

Mazhayude Orma



ഇടവപ്പാതിയില്‍ ചന്നപിന്നം ചിതറിയ മഴത്തുള്ളികള്‍ക്കൊപ്പം എന്റെ മനസ്സും തുടിയ്ക്കുകയായിരുന്നു. ഇടതുകൈ ചേര്‍ത്തുപിടിച്ച് മഴ കാണുന്നത് ഒരു സ്വപ്നം പോലെ സുന്ദരമായി കാണാന്‍ കഴിയും. പക്ഷെ, ഒരു വിദൂര സ്വപ്നമായി ആഗ്രഹങ്ങള്‍ കണ്ണകലത്തില്‍ നിന്നും മറയുന്നത് പോലെ..







കാണാനഴകുള്ള സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ മുഖമില്ല. ഇത് നോവിന്റെ നനുത്ത സുഖമുള്ള ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍.. ഒരു കുടക്കീഴില്‍ പെയ്തിറങ്ങുന്ന മഴയില്‍ അരികില്‍ ചേര്‍ന്നു നമുക്ക് നടന്നകലാം, മഴയുടെ താളത്തില്‍ അലിഞ്ഞു ചേരാം..

No comments:

Post a Comment