Sunday, December 12, 2010

യാത്രയിലെ ആ തമിഴത്തിപ്പെണ്ണ്‌

ഇരുമ്പു പെട്ടികള്‍ പാളങ്ങളിലൂടെ ഇഴഞ്ഞു നീങ്ങവെ
തമിഴില്‍ ഇടവേളയില്ലാതെ സംസാരിച്ച് ഇടനാഴിയിലൂടെ നീ കടന്നു വന്നു
കാറ്റില്‍ പാറിക്കളിക്കുന്ന ചെമ്പിച്ച മുടിയും
മുഖത്ത് നിറഞ്ഞു നിന്ന ചെറു മന്ദഹാസവും
നനുത്ത മൂക്കിന്‍ തുമ്പിലെ മറുകും ഞാന്‍ നോക്കിനിന്നു
മറിഞ്ഞു വീണ പെട്ടി തിരികെ നല്‍കിയപ്പോള്‍ നല്‍കിയ ചെറു ചിരിയും
മലയാളം പറയാനുള്ള ശ്രമവും മനസ്സില്‍ ചിരിപടര്‍ത്തി
ഇറങ്ങുമ്പോള്‍ കണ്ണുവെട്ടിച്ചു നല്‍കിയ നോട്ടവും മറക്കില്ല ഞാന്‍

1 comment:

  1. ചിലര്‍ അങ്ങനെയാണ്.അപ്രതീക്ഷിതമായി കടന്നു പോകും.ഓര്‍മ്മകള്‍ ശേഷിപ്പിച്ച്...........

    ReplyDelete