Monday, February 27, 2012

Search of love




Somewhere in the World
Is my love
Somewhere in the World
Is my girl

I search for that eye
Filled with love
I search for that smile
Filled with love


I search her in crowds
I search her in faces
I search her in smiles
Yet she is not near

I search her in crowds
I search her in faces
I search her in smiles
Yet she is not near


One day she will be with me
By my side
And I will gift my heart to her
And I will gift my life to her…

Friday, February 24, 2012

Porulariyatha Pranayam




പൊരുളറിയാതെ ജീവിതചക്രം ഉരുളുന്നു
വറ്റാത്ത നദിയായി മനസ്സിലെ പ്രണയവും


പ്രണയം ചിലപ്പോള്‍ തിരമാലയാവും
മറ്റു ചിലപ്പോള്‍ കാറ്റും
ചിലപ്പോള്‍ ഉറക്കവും നടിക്കും
അപ്പോഴെല്ലാം മനസ്സിലൊരു നേര്‍മ്മയും


ഇന്നത് ഇല്ലാതെ പോവുന്നത് പോലെ
അന്ത്യമില്ലെന്നു കരുതിയ പ്രണയത്തിന്
അകലം അന്ത്യമെഴുതുമോ?


വട്ടെഴുത്തിലെ പൊരുള്‍ അന്വേഷിക്കരുത്


Thursday, February 23, 2012

Mazhayude Orma



ഇടവപ്പാതിയില്‍ ചന്നപിന്നം ചിതറിയ മഴത്തുള്ളികള്‍ക്കൊപ്പം എന്റെ മനസ്സും തുടിയ്ക്കുകയായിരുന്നു. ഇടതുകൈ ചേര്‍ത്തുപിടിച്ച് മഴ കാണുന്നത് ഒരു സ്വപ്നം പോലെ സുന്ദരമായി കാണാന്‍ കഴിയും. പക്ഷെ, ഒരു വിദൂര സ്വപ്നമായി ആഗ്രഹങ്ങള്‍ കണ്ണകലത്തില്‍ നിന്നും മറയുന്നത് പോലെ..







കാണാനഴകുള്ള സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ മുഖമില്ല. ഇത് നോവിന്റെ നനുത്ത സുഖമുള്ള ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍.. ഒരു കുടക്കീഴില്‍ പെയ്തിറങ്ങുന്ന മഴയില്‍ അരികില്‍ ചേര്‍ന്നു നമുക്ക് നടന്നകലാം, മഴയുടെ താളത്തില്‍ അലിഞ്ഞു ചേരാം..

എരിയുന്ന പ്രണയം


പ്രണയം അവസാനിക്കില്ലെന്ന പ്രതീക്ഷയാണ് ജീവിതം
പ്രണയം അവസാനിച്ചാല്‍ ജീവനില്ലെന്നറിയുന്നു

പക്ഷെ ജീവന്‍ ഇല്ലാതെയും പ്രണയം ബാക്കിയാകുമെന്ന്
മനസ്സ് പറയുന്നത് എന്തുകൊണ്ടാവാം?

പ്രണയം എരിയുകയാണ് ജീവന്റെ നാളമായ്...