പൊരുളറിയാതെ ജീവിതചക്രം ഉരുളുന്നു
വറ്റാത്ത നദിയായി മനസ്സിലെ പ്രണയവും
പ്രണയം ചിലപ്പോള്‍ തിരമാലയാവും
മറ്റു ചിലപ്പോള്‍ കാറ്റും
ചിലപ്പോള്‍ ഉറക്കവും നടിക്കും
അപ്പോഴെല്ലാം മനസ്സിലൊരു നേര്‍മ്മയും
ഇന്നത് ഇല്ലാതെ പോവുന്നത് പോലെ
അന്ത്യമില്ലെന്നു കരുതിയ പ്രണയത്തിന്
അകലം അന്ത്യമെഴുതുമോ?
വട്ടെഴുത്തിലെ പൊരുള്‍ അന്വേഷിക്കരുത്